Subscribe

RSS Feed (xml)

Powered by Blogger

Tuesday, September 28, 2010

വിക്കിപ്പീഡിയ പഠനശിബിരം: കോഴിക്കോട്


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി, കോഴിക്കോട് ദേവഗിരി സെന്റ്ജോസഫ്‌‌സ് കോളേജില്‍ വച്ച് ഒക്ടോബര്‍ 10 ഞായറാഴ്ച ഉച്ചക്ക് 1 മുതല്‍ 5 മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.

ല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ ആരംഭം. വിവിധ വിഷയങ്ങളിലായി 14,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം വിക്കിപീഡിയയിലുണ്ട്.
       കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്.  മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയുമാണ്  പഠനശിബിരത്തിന്റെ ലക്ഷ്യം.
       വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ wiki.malayalam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ശിബിരത്തിന്റെ വിക്കിപ്പീഡിയ താളിലോ (http://ml.wikipedia.org/wiki/wp:Calicut_wikipedia_Academy_1 ) പേര് റജിസ്റ്റര്‍ ചെയ്യുക. 
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
  • ഋഷികേശ്            : 9995613762
  • ഹബീബ്              : 9847104054
  • വിഷ്ണു നാരായണന്‍ : 9496470241


Share this post :