സാധാരണക്കാരന്റെ മൊബൈല്‍ ബ്രൗസര്‍ ആണ് ഓപ്പറ മിനി.
ഓപ്പറ മിനി ബ്രൗസറില്‍ മലയാളഭാഷയിലുള്ള വെബ്സൈറ്റുകള്‍ വായിക്കണമെങ്കില്‍
താഴെ പറയുന്ന വിധത്തില്‍ സെറ്റിംഗ്സ് മാറ്റുക..
പിന്നീട് നിങ്ങള്‍ക്ക് മലയാളം ഹിന്ദി മുതലായ കോംപ്ലക്സ് സ്ക്രിപ്റ്റുകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വായിക്കാവുന്നതാണ്.
ഇതിനായി ചെയ്യേണ്ടത്:
1) ഓപ്പറ മിനി ബ്രൗസര്‍ തുറക്കുക ( പറയാതെ തന്നെ അറിയാലോ.. )
2). അഡ്രസ്സ് ബാറില്‍ ( വെബ് സൈറ്റിന്റെ യു ആര് എല്‍ ടൈപ്പ് ചെയ്യുന്ന സ്ഥലം ഇല്ലെ? അതു തന്നെ) config: എന്നു ടൈപ്പ് ചെയ്യുക ( കോളന്‍ (':') ഇടാന്‍ മറന്നുപോകണ്ട..)
3). എന്നിട്ട് ഗോ ബട്ടണ്‍ ഞെക്കുമ്പോ കുറെ സാധനങ്ങള്‍ എഴുതിയ ഒരു പേജ് ലോഡാവും.
അതില്‍ കുറേ താഴോട്ട് വരുമ്പോള്‍ Use bitmap fonts for complex scripts എന്നു കാണാം. അതിനു നേരെ ഉള്ള ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് Yes തിരഞ്ഞെടുത്ത് താഴെയുള്ള Save ബട്ടണില്‍ ഞെക്കുക അതോടെ നിങ്ങളുടെ മൊബൈല്‍ ഫോണിലും മലയാളം വായിക്കാവുന്നതാണ്
ഇവിടെ നടക്കുന്നത്
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നടക്കുന്നത് ഇന്‍ഡിക് ഫോണ്ടുകള്‍ ഫോണില്‍ ലോഡ് ആവുന്നതുനു മുന്‍പ് ഓപ്പറയുടെ സെര്‍വറില്‍ വെച്ച് ബിറ്റ്മാപ് ചിത്രങ്ങളാക്കി റെന്‍ഡര്‍ ചെയ്യും. ( ഒരു ചെറിയ ക്ലൗഡ് കംപ്യൂട്ടിംഗ് ആണോ ഇത്? ആവോ എനിക്കറിയില്ല.. )
അപ്പോ സന്തോഷത്തോടെ ബസ്സിലോ ബോറന് ക്ലാസുകളിലോ ഒക്കെ ഇരുന്ന് മലയാളം ബ്ലോഗുകള്‍ വായിച്ചുതുടങ്ങിക്കോളൂ.. ക്ലാസിലാണെങ്കില്‍ ടീച്ചറുടെ മേലും ഒരു ശ്രദ്ധ വേണം കേട്ടോ.. മൊബൈല്‍ പിടിച്ചോണ്ട് പോയാല്‍ എന്നെ കുറ്റം പറയല്ലേ.. നമ്മുടെ മലയാളം വിക്കിപ്പീഡിയക്കും ഉണ്ടല്ലോ ഒരു മൊബൈല്‍ വേര്‍ഷന്‍.. അതും വായിക്കാം ഇങ്ങനെ.. ചില്ലക്ഷരങ്ങള്‍ക്ക് ചിലപ്പോള്‍ ചില കുഴപ്പങ്ങള്‍ കണ്ടേക്കാം.. എന്നാലും സാരമില്ല. ഒന്നുമില്ലാത്തതിനേക്കാളും നല്ലതല്ലേ..
Update :
ചില നോക്കിയ ഫോണുകളില്‍ config: എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഒന്നും വരുന്നില്ല എന്ന് കേട്ടു. അങ്ങിനെയാണെങ്കില്‍ opera:config എന്ന് ടൈപ്പ് ചെയ്ത് ശ്രമിക്കുക കോണ്ഫിഗറേഷന് മെനു കിട്ടേണ്ടതാണ്. എന്റെ മൊബൈലില്‍config: ഉം opera:config ഉം വര്‍ക്ക് ആവുന്നുണ്ട്.
Share this post :
